മുംബൈയില്‍ ജിഗ്‌നേഷ് മേവാനിയുടെ ചടങ്ങിന് അനുമതി നിഷേധിച്ചു; പ്രതിഷേധക്കാര്‍ അറസ്റ്റില്‍

Posted on: January 4, 2018 11:48 am | Last updated: January 4, 2018 at 2:36 pm
SHARE

മുംബൈ: ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിയും ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ ഖാലിദും പങ്കെടുക്കാനിരുന്ന ചടങ്ങിന് പോലീസ് അനുമതി നിഷേധിച്ചു. മഹാരാഷ്ട്രയില്‍ ദളിത്- മറാത്ത സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് പോലീസ് നടപടി. ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ വിദ്യാര്‍ഥികളെ പോലീസ് തടഞ്ഞു. പ്രതിഷേധിച്ചവരെ അറസ്റ്റുചെയ്തു നീക്കി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു.

ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത മഹാരാഷ്ട്ര ബന്ദില്‍ ഇന്നലെ ജനജീവിതം സ്തംഭിച്ചിരുന്നു. നഗരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രക്ഷോഭകര്‍ നടത്തിയ പ്രതിഷേധത്തില്‍ പൊതുഗതാഗതം താറുമാറായി.

സുരക്ഷാവിന്യാസം ശക്തമാക്കിയതോടെ സംസ്ഥാനത്തെ സംഘര്‍ഷാവസ്ഥക്ക് അയവ് വന്നിട്ടുണ്ട്. താനെ, ചെമ്പൂര്‍, ഗോവണ്ടി എന്നിവിടങ്ങളില്‍ നിരോധനാജ്ഞ ഇന്ന് അര്‍ധരാത്രിവരെ തുടരും.