മുംബൈയില്‍ കെട്ടിടത്തിന് തീപ്പിടിച്ച് നാല് പേര്‍ മരിച്ചു

Posted on: January 4, 2018 9:30 am | Last updated: January 4, 2018 at 12:28 pm
SHARE

മുംബൈ: മുംബൈയില്‍ ബഹുനില കെട്ടിടത്തിന് തീപ്പിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അന്ധേരി മാരോളിലെ മൈമൂണ്‍ കെട്ടിടത്തില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്.

പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മൂന്ന് മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീയണച്ചത്. തീപ്പിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. ദിവസങ്ങള്‍ക്ക് മുമ്പ് ലോവര്‍ പരേലിലെ പബ്ബിലുണ്ടായ തീപ്പിടിത്തത്തില്‍ 14 പേര്‍ മരിച്ചിരുന്നു.