Connect with us

National

ലാലുവിന്റെ ശിക്ഷാവിധി പറയുന്നത് വീണ്ടും മാറ്റി

Published

|

Last Updated

റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ ശിക്ഷാ വിധി നാളത്തേക്ക് മാറ്റി.
ഇന്നലെ കേസ് പരിഗണിച്ചിരുന്നു. എന്നാല്‍, അഭിഭാഷകന്റെ മരണത്തെ തുടര്‍ന്ന് വിധി പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇതാണ് വീണ്ടും നാളത്തേക്ക് മാറ്റിയത്.

ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ലാലുവിനെതിരെ തെളിഞ്ഞിട്ടുള്ളത്. അതേസമയം, പ്രായം പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ലാലുവിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

കേസില്‍ ലാലു പ്രസാദ് യാദവ് ഉള്‍പ്പെടെ പതിനാറ് പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസായ ഈ കേസില്‍ റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിക്കുക. ദിയോഗര്‍ ജില്ലാ ട്രഷറിയില്‍ നിന്ന് 84.5 ലക്ഷം രൂപ അനധികൃതമായി പിന്‍വലിച്ച കേസിലാണ് ലാലുപ്രസാദ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

34 പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. ഇവരില്‍ പതിനൊന്ന് പേര്‍ വിചാരണാ കാലയളവിനിടെ മരിച്ചു. ഒരാളെ മാപ്പുസാക്ഷിയായി സിബിഐ അംഗീകരിച്ചു. ലാലുവിനെ കൂടാതെ രാഷ്ട്രീയ നേതാക്കളായ ജഗദീഷ് ശര്‍മ, ആര്‍ കെ റാണ എന്നിവരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.