Connect with us

National

യു പിയില്‍ 2300 മദ്‌റസകളുടെ അംഗീകാരം നഷ്ടമാകും

Published

|

Last Updated

ലക്‌നോ: ഉത്തര്‍പ്രദേശില്‍ 2300ലധികം മദ്‌റസകളുടെ അംഗീകാരം നഷ്ടമാകുമെന്ന് ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രി. ഉത്തര്‍പ്രദേശ് മദ്‌റസ ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ മദ്‌റസകളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ നല്‍കാത്തത് മൂലമാണ് ഇത്രയും മദ്‌റസകളുടെ അംഗീകാരം നഷ്ടപ്പെടുന്നതെന്നും മന്ത്രി വ്യക്തമാക്കി. അംഗീകാരം നഷ്ടപ്പെടുന്നതോടെ ഇത്രയും മദ്‌റസകളെ വ്യാജമായി കണക്കാക്കുകയും ചെയ്യും.

മദ്‌റസാ ബോര്‍ഡിന്റെ അംഗീകാരമുള്ള 19,108 മദ്‌റസകളാണ് ഉത്തര്‍പ്രദേശില്‍ പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ 16,808 മദ്‌റസകള്‍ അവരുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ 2300ഓളം മദ്‌റസകളുടെ വിശദവിവരങ്ങള്‍ ഇപ്പോഴും നല്‍കിയിട്ടില്ലെന്നും ഇവയെ വ്യാജമെന്ന് കണക്കുകൂട്ടി ഈ മാസം അവസാനത്തോടെ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഈ മാസം അവസാനം വരെ കാത്തിരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അതിനുള്ളില്‍ വിശദ വിവരങ്ങള്‍ നല്‍കാന്‍ മദ്‌റസകള്‍ക്ക് അവസരം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest