Connect with us

Kozhikode

ശ്രാവ്യ സുന്ദര നശീദകള്‍ പെയ്തിറങ്ങി

Published

|

Last Updated

മാപ്പിളപ്പാട്ട് ഗായകന്‍ മൂസ എരഞ്ഞോളിയെ സയ്യിദ് അബുസ്സ്വബൂര്‍ ബാഹസന്‍ ആദരിക്കുന്നു

കാരന്തൂര്‍: റൂബിജൂബിലിയുടെ ഭഗമായി സംഘടിപ്പിച്ച മെഹ്ഫിലെ നശീദ ഇശല്‍ രാവ് ശ്രാവ്യ സുന്ദരമായ ഗാനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി. കേരളത്തിലെ മാപ്പിളപ്പാട്ട് ആലാപന, രചനാ രംഗത്തെ കുലപതികള്‍ അണിനിരന്ന ചടങ്ങാണ് നടന്നത്. മാപ്പിളപ്പാട്ട് ആലാപന രംഗത്ത് കേരളത്തില്‍ പതിറ്റാണ്ടുകളായി ശ്രദ്ധേയനായ എരഞ്ഞോളി മൂസ പ്രായത്തിന്റെ അവശതകള്‍ മാറ്റിവെച്ചു ഇസ്‌ലാമിക ചരിത്രത്തെയും പാരമ്പര്യത്തെയും കുറിച്ചുള്ള പാട്ടുകള്‍ പാടിയപ്പോള്‍ തിങ്ങി നിറഞ്ഞ സദസ്സ് തക്ബീര്‍ധ്വാനികളോടെയാണ് സ്വീകരിച്ചത്.

അറേബ്യയില്‍ നിന്നെത്തിയ വിശിഷ്ടാതിഥികള്‍ അറബിക് ഗാനങ്ങള്‍ ആലപിച്ചത് കേള്‍വിക്കാര്‍ക്ക് നവ്യാനുഭവമായി.
മാപ്പിളപ്പാട്ട്, ഖവാലി, മദ്ഹ് ഗാനങ്ങള്‍ തുടങ്ങിയവ വേദിയില്‍ അരങ്ങേറി. മാപ്പിള കലാ സാഹിത്യ രംഗത്തെ പ്രശസ്തരായ ബാപ്പു വെള്ളിപറമ്പ്, പക്കര്‍ പന്നൂര്, ഒ എം കരുവാരക്കുണ്ട്, കാനേഷ് പൂനൂര്, ചെലവുര്‍ കെ സി അബൂബക്കര്‍, കോയ കാപ്പാട് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
പ്രകാശ് മണ്ണൂര്‍, സിയാഉല്‍ ഹഖ്, എം എ ഗഫൂര്‍, റശീദ് പുന്നശ്ശേരി, നിയാസ് ചോല, നസീബ് നിലമ്പൂര്‍, ബക്കര്‍ കല്ലോട്, നൗഫല്‍ പാലാഴി, അന്‍വര്‍ അമന്‍, മുബശ്ശിര്‍ പെരിന്താറ്റിരി, അസദ് പന്നൂര്‍ തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

 

Latest