Connect with us

Gulf

ഇന്ത്യന്‍ തൊഴിലാളിയെ ആദരിച്ചു

Published

|

Last Updated

ശുചീകരണ തൊഴിലാളിയായ ഇന്ത്യക്കാരന്‍ വിനാകട്ടറിനെ ദുബൈ പോലീസ് ആദരിച്ചപ്പോള്‍

ദുബൈ: ആഭരണങ്ങള്‍ അടങ്ങിയ കളഞ്ഞു കിട്ടിയ ബാഗ് ഇന്ത്യക്കാരനായ ശുചീകരണ തൊഴിലാളി പോലീസില്‍ ഏല്‍പിച്ചു സത്യസന്ധത കാട്ടി. ഇന്ത്യക്കാരനായ വിനാകട്ടറിനെ പോലീസ് ആദരിച്ചു. ബാഗിനുള്ളില്‍ 200,000 ദിര്‍ഹം മൂല്യം വരുന്ന സ്വര്‍ണ, വജ്രാഭരണങ്ങളായിരുന്നു.

അല്‍ ഖിസൈസിലെ ക്ലീനിംഗ് ഡ്യൂട്ടിക്കിടെയാണ് ബാഗ് കളഞ്ഞു കിട്ടിയത്. ഉടന്‍ തന്നെ ഖിസൈസ് പോലീസ് സ്റ്റേഷനില്‍ ഈ ബാഗ് എത്തിക്കുകയായിരുന്നു. ഇന്ത്യക്കാരന്റെ സത്യസന്ധതയെ അല്‍ ഖിസൈസ് പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ യൂസഫ് അലി അദീതി സര്‍ട്ടിഫിക്കറ്റും സമ്മാനവും നല്‍കി ആദരിച്ചു. ദുബൈ പോലീസ് അധികൃതര്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

Latest