ശൈഖ് മുഹമ്മദിന്റെ സ്ഥാനാരോഹണ ദിനം ശൈഖ് മുഹമ്മദ് ബിന്‍ സായിദിനുള്ള കൃതജ്ഞതാ ദിനമായി ആചരിക്കും

Posted on: January 3, 2018 8:15 pm | Last updated: January 3, 2018 at 8:15 pm
SHARE

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം തന്റെ സ്ഥാനാരോഹണ ദിനാചരണത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് കൂടുതല്‍ സന്തോഷവും പുരോഗതിയും ഉറപ്പ് വരുത്തുന്നതിനായി പ്രവര്‍ത്തിച്ചതിന് അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് കൃതജ്ഞത രേഖപ്പെടുത്തി കാമ്പയിന്‍ ആരംഭിച്ചു.

ജനുവരി നാലിനാണ് ശൈഖ് മുഹമ്മദ് സ്ഥാനാരോഹണം നടത്തിയത്. ഈ വര്‍ഷം ശൈഖ് മുഹമ്മദ് ബിന്‍ സായിദിന് കൃതജ്ഞത രേഖപെടുത്തുന്നതിനാണ് സ്ഥാനാരോഹണ ദിനം ആചരിക്കുന്നത്. താങ്ക് യു ശൈഖ് മുഹമ്മദ് ബിന്‍ സായിദ് എന്ന ആഷ് ടാഗോടു കൂടിയാണ് ദിനാചരണം.
ഈ വര്‍ഷവും ആഘോഷ പരിപാടികള്‍ ഒന്നും സംഘടിപ്പിക്കുന്നില്ല. രാജ്യ പുരോഗതിക്കു തന്റെ ജീവിതംമൂലം പ്രചോദനമേകിയവര്‍ക്ക് കൃതജ്ഞത അറിയിക്കുന്നതിനാണ് ഈ വര്‍ഷവും ദിനാചരണം നടത്തുക. രാജ്യത്തെ ജനങ്ങള്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൃതജ്ഞത അറിയിക്കണം. രാജ്യത്ത് സന്തുഷ്ടി വര്‍ദ്ധിപ്പിക്കുന്നതിനും പുരോഗതി കൈവരിക്കുന്നതിനും ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെ കുറിച്ചിട്ടു.

 

LEAVE A REPLY

Please enter your comment!
Please enter your name here