ഏത് സാഹചര്യങ്ങളും നേരിടാന്‍ ഇന്ത്യന്‍ ടീം തയ്യാാറാണെന്ന് രോഹിത് ശര്‍മ്മ

Posted on: January 3, 2018 6:39 pm | Last updated: January 3, 2018 at 6:39 pm
SHARE

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയുമായുള്ള മത്സരത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ആത്മവിശ്വാസം പ്രകടിപ്പിച്ച് ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മ.
സ്‌റ്റെയ്ന്‍, കഗിസോ റബാഡ, മോണി മോര്‍ക്കല്‍, വെര്‍നന്‍ ഫിലാന്‍ഡര്‍ എന്നിവര്‍ നയിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് നിര ഇന്ത്യന്‍ ടീമിന് കടുത്ത വെല്ലുവിളിയായിരിക്കുമെങ്കിലും ഏത് സാഹചര്യങ്ങളും നേരിടാന്‍ ഇന്ത്യന്‍ ടീം തയ്യാറാണെന്ന് രോഹിത് ശര്‍മ്മ പറഞ്ഞു.

ഇന്ത്യന്‍ ടീമിന് ഈ ഒരു വര്‍ഷത്തില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാകും ദക്ഷിണാഫ്രിക്കയിലേതെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.