മര്‍ക്കസ് സമ്മേളനം ബഹിഷ്‌കരിക്കാന്‍ യു ഡി എഫ് തീരുമാനിച്ചിട്ടില്ല: രമേശ് ചെന്നിത്തല

Posted on: January 3, 2018 5:08 pm | Last updated: January 4, 2018 at 5:41 pm
SHARE

തിരുവനന്തപുരം: മര്‍ക്കസ് സമ്മേളനം ബഹിഷ്‌കരിക്കാന്‍ യു ഡി എഫ് തീരുമാനിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അങ്ങിനെയൊരു തീരുമാനവും യു ഡി എഫ് എടുത്തിട്ടില്ലെന്നും അദ്ദേഹം സിറാജിനോട് പറഞ്ഞു.

എന്നെ സമ്മേളനത്തിന് ക്ഷണിച്ചപ്പോള്‍ തന്നെ കാന്തപുരത്തെ അസൗകര്യം അറിയിച്ചിരുന്നു. ബംഗളുരുവിലും മുംബൈയിലും പരിപാടികളുള്ളതിനാല്‍ എത്താന്‍ കഴിയില്ല. രാഹുല്‍ ഗാന്ധിയുടെ ഒരു പരിപാടിയിലും പങ്കെടുക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളെല്ലാം കാന്തപുരത്തെ നേരത്തെ അറിയിച്ചതാണ്. അല്ലാതെ സമ്മേളനം ബഹിഷ്‌കരിക്കാനൊന്നും തീരുമാനിച്ചിട്ടില്ല. എം കെ രാഘവന്‍ അടക്കം മറ്റു യു ഡി എഫ് നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

മര്‍കസ് സമ്മേളനം ബഹിഷ്‌കരിക്കാന്‍ യു ഡി എഫ് യോഗം തീരുമാനിച്ചെന്ന് ജമാഅത്തെ ഇസ്ലാമിയുടെ മീഡിയവണ്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്ത പൂര്‍ണ്ണമായി തള്ളുകയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

LEAVE A REPLY

Please enter your comment!
Please enter your name here