Connect with us

National

മുത്തലാഖ് ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം; രാജ്യസഭയില്‍ ബഹളം

Published

|

Last Updated

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ പരിഗണിക്കുന്നതിനിടെ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. ബില് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ ഭരണപക്ഷം എതിര്‍ത്തതോടെയാണ് സഭ ബഹളത്തില്‍ മുങ്ങിയത്. തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിയുന്നതായി സഭാ അധ്യക്ഷന്‍ പി ജെ കുര്യന്‍ അറിയിച്ചു. ബില്‍ നാളെ വീണ്ടും പരിഗണിക്കും.

ഉച്ചക്ക് ശേഷം മൂന്ന് മണിക്കാണ് മുത്തലാഖ് ബില്‍ രാജ്യസഭ പരിഗണനക്ക് എടുത്തത്. തുടര്‍ന്ന് ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിടണമെന്ന് കോണ്‍ഗ്രസ് ആവശയപ്പെട്ടു. എന്നാല്‍ ബില് സബ്ജക്ട് കമിറ്റിക്ക് വിടുന്നത് ചട്ടലംഘനമാണെന്ന് മന്ത്രി അരുണ്‍ ജയ്റ്റ്‌ലി സഭയില്‍ വ്യക്തമാക്കി. ഇതൊടെ പ്രതിപക്ഷ ബഹളത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയായിരുന്നു.

മുത്തലക്ക് ക്രിമിനല്‍ കുറ്റമാക്കുകയും അത് ചെയ്യുന്നയാള്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ നല്‍കുകയും ചെയ്യുന്ന നിയമനിര്‍മാണത്തിനാണ് സര്‍ക്കാര്‍ ബില്‍ തയ്യാറാക്കിയത്. ബില്‍ നേരത്തെ ലോക്‌സഭയില്‍ പാസ്സായിരുന്നു. പ്രതിപക്ഷത്തിന്റെ ഭേദഗതി നിര്‍ദേശങ്ങള്‍ തള്ളിയാണ് ബില്‍ പാസാക്കിയത്.