Connect with us

National

കുമാര്‍ വിശ്വാസിനെ തഴഞ്ഞു; ആംആദ്മി പാര്‍ട്ടി രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Published

|

Last Updated

കുമാര്‍ വിശ്വാസ് മാധ്യമങ്ങളോട് സംസാരിക്കുന്നു

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ ആംആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചു. സഞ്ജയ് സിംഗ്, എന്‍ഡി ഗുപ്ത, സുശീല്‍ ഗുപ്ത എന്നിവരെയാണ് പാര്‍ട്ടി സ്ഥാനാര്‍ഥികളായി നാമനിര്‍ദേശം ചെയ്യുക. ഡല്‍ഹി നിയമസഭയില്‍ മികച്ച ഭൂരിപക്ഷമുള്ള പാര്‍ട്ടിക്ക് മൂന്ന് സ്ഥാനാര്‍ഥികളെയും നിഷ്പ്രയാസം വിജയിപ്പിച്ചെടുക്കാന്‍ സാധിക്കും.

അതേസമയം, തന്നെ സ്ഥാനാര്‍ഥിയാക്കാത്തില്‍ പ്രതിഷേധവുമായി പാര്‍ട്ടി സ്ഥാപക നേതാവ് കുമാര്‍ വിശ്വാസ് രംഗത്തെത്തി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച വിശ്വാസ്, സത്യങ്ങള്‍ വിളിച്ചുപറഞ്ഞതുകൊണ്ടാണ് തനിക്ക് സീറ്റ് നിഷേധിക്കപ്പെട്ടതെന്നും തന്റെ രക്തസാക്ഷിത്വം അംഗീകരിക്കുന്നതായും പ്രതികരിച്ചു.

കുമാര്‍ വിശ്വാസിനെ സ്ഥാനാര്‍ഥിയാക്കുമെന്ന് നേരത്തെ അഭ്യൂുഹമുണ്ടായിരുന്നു. രാജ്യസഭയിലേക്ക് മത്സരിക്കാനുള്ള തത്പര്യം അദ്ദേഹം പ്രകടിപ്പിച്ചെങ്കിലും നിരസിക്കപ്പെടുകയായിരുന്നു. പാര്‍ട്ടിയിലെ സുപ്രധാന കാര്യങ്ങള്‍ നിശ്ചയിക്കുന്ന രാഷ്ട്രീയ കാര്യ സമിതിയാണ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്. കുമാര്‍ വിശ്വാസും ഈ സമിതിയില്‍ അംഗമാണെങ്കിലും യോഗത്തിന് എത്തിയിരുന്നില്ല.