Connect with us

National

ഗോവയില്‍ മിഗ് വിമാനത്തിന് തീപ്പിടിച്ചു; പൈലറ്റ് രക്ഷപ്പെട്ടു

Published

|

Last Updated

പനാജി: പരിശീലനപറക്കലിനിടെ വ്യോമസേനയുടെ മിഗ് 29 യുദ്ധ വിമാനം തീപ്പിടിച്ച് തകര്‍ന്നു വീണു. പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു.

ഗോവ വിമാനത്താവളത്തിലാണ് സംഭവം. അപകടത്തെ തുടര്‍ന്ന് വിമാനത്താവളം താത്കാലികമായി അടച്ചു.

പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്തിന് തീപ്പിടിക്കുകയായിരുന്നു. ഉടന്‍ തന്നെ പൈലറ്റ് രക്ഷാ കവചം ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നു.