Connect with us

International

'ഇതിലും വലിയ ആണവബട്ടന്‍ തന്റെ കൈവശമുണ്ട്'; കിം ജോങ് ഉന്നിന് മറുപടിയുമായി ട്രംപ്

Published

|

Last Updated

വാഷിംഗ്ടണ്‍: ആണവായുധഭീഷണി മുഴക്കിയ ഉത്തരകൊറിയക്ക് മറുപടിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ അവകാശപ്പെട്ടതിനേക്കാള്‍ വലിയതും കരുത്തുറ്റതുമായ ആണ്വായുധങ്ങളുടെ ബട്ടന്‍ തന്റെ പക്കലുണ്ടെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. കൊറിയന്‍ ഭരണകൂടത്തിലുള്ളവര്‍ പട്ടിണിക്കാരും ദുര്‍ബലരുമാണെന്നും യുഎസ് പ്രസിഡന്റ് ട്വിറ്ററിലൂടെ പരിഹസിച്ചു.

North Korean Leader Kim Jong Un just stated that the “Nuclear Button is on his desk at all times.” Will someone from his depleted and food starved regime please inform him that I too have a Nuclear Button, but it is a much bigger & more powerful one than his, and my Button works!

— Donald J. Trump (@realDonaldTrump) January 3, 2018

ആണവായുധങ്ങളുടെ ബട്ടന്‍ തന്റെ മേശയിലാണുള്ളതെന്ന കാര്യം യു എസ് മനസ്സിലാക്കണമെന്ന് കിം ജോംഗ് ഉന്‍ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു.
പുതുവര്‍ഷത്തോടനുബന്ധിച്ച് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഉന്‍ അമേരിക്കക്ക് കടുത്ത മുന്നറിയിപ്പ് നല്‍കിയത്. ഉത്തര കൊറിയയെ സാമ്പത്തികമായി തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര തലത്തില്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലായിരുന്നു ഉന്നിന്റെ രൂക്ഷമായ പ്രതികരണം.
“യു എസിനെ തകര്‍ക്കാന്‍ സാധിക്കുന്ന ആണവായുധങ്ങളാണ് തങ്ങളുടെ കൈവശമുള്ളത്. ഇത് ഭീഷണിയല്ല, യാഥാര്‍ഥ്യമാണ്. ഇക്കാര്യം യു എസിന് അറിയാം. അതിനാല്‍ അവര്‍ ഒരിക്കലും ഉത്തരകൊറിയക്കെതിരെ യുദ്ധത്തിന് തയാറാകില്ല.” അദ്ദേഹം പറഞ്ഞു. തന്റെ രാജ്യം സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും രാജ്യത്തിന് ഭീഷണിയുണ്ടായാല്‍ മാത്രമേ ആണവായുധങ്ങള്‍ ഉപയോഗിക്കുകയുള്ളൂവെന്നും കിം ജോംഗ് ഉന്‍ കൂട്ടിച്ചേര്‍ത്തു.

 

Latest