വീണ്ടും ജേക്കബ് തോമസ്; പാഠം മൂന്നില്‍ അരമന കണക്ക് പഠിക്കാം

Posted on: January 2, 2018 10:30 pm | Last updated: January 2, 2018 at 10:30 pm
SHARE

തിരുവനന്തപുരം : സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി മുന്‍ ഡിജിപി ജേക്കബ് തോമസ്. മൂന്നാം പാഠവുമായയാണ് ഇത്തവണ ജേക്കബ് തോമസ് എത്തിയത്. ഭൂമി വിവാദത്തില്‍ പെട്ടുഴലുന്ന സീറോ മലബാര്‍ സഭയെ വിമര്‍ശിച്ചാണ് പുതിയ പോസ്റ്റ്.

സഭയ്ക്ക് മൊത്തമുള്ളത് മൂന്ന് ഏക്കറാണെന്നും അതില്‍ രണ്ടേക്കര്‍ 46 സെന്റ് വിറ്റുവെന്നും ജേക്കബ് തോമസ് പറയുന്നു. ഒമ്ബത് കോടി കിട്ടിയെന്നും കിട്ടേണ്ട തുക 22 കോടിയാണെന്നും പറയുന്ന മുന്‍ വിജിലന്‍സ് മേധാവി 13 കോടിയാണ് ആധാരത്തില്‍ കാണിച്ചിരിക്കുന്നതെന്നും സ്റ്റാമ്ബ് ഡ്യൂട്ടി കണക്കാക്കാണമെന്നും വ്യക്തമാക്കുന്നു.

നേരത്തേ ഓഖി ദുരന്തത്തെ സംബന്ധിച്ചും സര്‍ക്കാരിനെ വിമര്‍ശിച്ച് ജേക്കബ് തോമസ് പോസ്റ്റിട്ടിരുന്നു. പിന്നീട് സര്‍ക്കാരിന്റെ പരസ്യങ്ങളെ വിമര്‍ശിച്ചു പോസ്റ്റിട്ടു. ഇതിന് ശേഷമാണ് സഭയുടെ അഴിമതി ചൂണ്ടിക്കാട്ടി പോസ്റ്റിട്ടത്‌

LEAVE A REPLY

Please enter your comment!
Please enter your name here