Connect with us

Thrissur

നിര്‍മാണം ത്വരിതഗതിയില്‍: കുതിരാന്‍ തുരങ്കം ഈമാസം തുറക്കും

Published

|

Last Updated

വടക്കഞ്ചേരി: കുതിരാന്‍ തുരങ്ക നിര്‍മാണം അവസാനഘട്ടത്തില്‍;ആദ്യ തുരങ്കം ജനുവരിയില്‍ തുറക്കും. വടക്കഞ്ചേരി മണ്ണുത്തി ദേശീയപാതയില്‍ കുതിരാനില്‍ നിര്‍മിക്കുന്ന ഇരട്ടക്കുഴല്‍ തുരങ്കത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണ്. 962 മീറ്റര്‍ നീളമുള്ളതുരങ്കത്തിന്റെ ടാറിംഗ് ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്.

നൂറ് മീറ്റര്‍ ദൂരത്തില്‍ ഇരുവശങ്ങളിലും ഓരോ മീറ്റര്‍ വീതമുള്ള കോണ്‍ക്രീറ്റിംഗ് മാത്രമാണ് ഇനി ബാക്കിയുള്ളത്.ആദ്യ തുരങ്കത്തിനുള്ളിലെ ടാറിംഗ് പൂര്‍ത്തിയായി. തുരങ്കത്തിനുള്ളില്‍ വെളിച്ചത്തിന് എല്‍ ഇ ഡി ബള്‍ബുകള്‍ സ്ഥാപിക്കുന്നത് പുരോഗമിക്കുന്നുണ്ട്.പല വാട്ട്‌സ് കളിലുള്ള എഴുനൂറോളം ലൈറ്റുകളാണ് ഒരു തുരങ്കത്തിനുള്ളില്‍ ഉണ്ടാവുക.30,60,100, 150 വാട്ട്‌സ് കളിലുള്ള ലൈറ്റുകളാണ് സ്ഥാപിക്കുന്നത്.കൂടാതെ ഇരുവശങ്ങളിലുള്ള അഴുക്ക് ചാലുകളുടെ നിര്‍മാണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ആദ്യ തുരങ്കത്തിലേക്ക് പ്രവേശിക്കുന്നഭാഗത്തെ റോഡുകളുടെ നിര്‍മാണവും തുരങ്കത്തില്‍ നിന്നും പുറത്ത് കടക്കുന്ന ഭാഗത്തെ റോഡുകളുടെ നിര്‍മാണവും പൂര്‍ത്തിയാവാനുള്ളത്.തുരങ്കത്തില്‍ നിന്നും പുറത്ത് കടക്കുന്ന വഴുക്കും പാറ ഭാഗത്ത് മലയില്‍ നിന്നും വരുന്ന വെള്ളം ഒഴുകി പോകുന്നതിനു വേണ്ടി വലിയ ഓടയും നിര്‍മിക്കാനുണ്ട്. ഈ പ്രവര്‍ത്തികള്‍ കൂടി പൂര്‍ത്തിയായാല്‍ ജനവരി രണ്ടാം വാരത്തോടു കൂടി ആദ്യ തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുക്കും.രണ്ടാം തുരങ്കത്തില്‍ ഗാന്‍ട്രി കോണ്‍ക്രീറ്റാണ് ഇപ്പോള്‍ നടക്കുന്നത്. അമ്പത് ശതമാനം പ്രവൃത്തികള്‍ മാത്രമാണ് ഇതില്‍ പൂര്‍ത്തിയായത്.

ഒന്നാം തുരങ്ക നിര്‍മ്മാണം പൂര്‍ത്തിയായി കൂടുതല്‍ യന്ത്രസാമഗികള്‍ ഉപയോഗിച്ച് അതിവേഗം പണി പൂര്‍ത്തികരിച്ചാല്‍ രണ്ടാം തുരങ്കം മാര്‍ച്ച് ഏപ്രില്‍ മാസത്തോടു കൂടി തുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നൂറ് കോടിയോളം രൂപ ചിലവാണ് തുരങ്ക നിര്‍മാണത്തിന് പ്രതീക്ഷിക്കുന്നത്. തുരങ്കത്തിലൂടെ ഗതാഗതം ആരംഭിച്ചാല്‍ ദേശീയ പാതയില്‍ ഇന്നുണ്ടാകുന്ന ഗതാഗത കുരുക്കിന് പരിഹാരമാകൂം.

 

 

Latest