Connect with us

International

യുഎസ് പാക്കിസ്ഥാനെതിരെ തിരിഞ്ഞതിന് പിന്നില്‍ ഇന്ത്യയെന്ന് ഹാഫിസ് സഈദ്

Published

|

Last Updated

ഇസ്‌ലാമാബാദ്: പാകിസ്ഥാനുള്ള സാമ്പത്തിക സഹായം നിറുത്തലാക്കിയ ട്രംപിന്റെ നീക്കത്തിനു പിന്നില്‍ ഇന്ത്യയാണെന്ന് മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഭീകര സംഘടനയായ ജമാഅത്തു ദവയുടെ തലവനുമായ ഹാഫിസ് സയീദ് ആരോപിച്ചു. ഇന്ത്യയുടെ ഇടപെടല്‍ മൂലമാണ് സഖ്യകക്ഷിയായ പാകിസ്ഥാനെതിരെ അമേരിക്ക തിരിഞ്ഞതെന്നും സയീദ് ആരോപിച്ചു.

കഴിഞ്ഞ 15 വര്‍ഷമായി പാകിസ്ഥാന് അമേരിക്ക നല്‍കിയ 33 ബില്യന്‍ ഡോളറിന്റെ സഹായം ഇനിയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ മണ്ണില്‍ ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുകയാണെന്ന് പാകിസ്ഥാന്‍ ചെയ്തത്. അതിനാല്‍ സാമ്പത്തിക സഹായം അവസാനിപ്പിക്കുകയാണെന്നും ട്രംപ് തന്റെ ട്വിറ്ററിലൂടെ അറിയിച്ചു.

അതേസമയം, ധനസഹായം നിറുത്തലാക്കാനുള്ള യു.എസ് തീരുമാനം, ഭീകരതയുടെ ഇരകളാണെന്ന് സ്വയം വാദിക്കുകയും മറുവശത്ത് ഭീകരര്‍ക്ക് സുരക്ഷിത താവളം ഒരുക്കുകയും ചെയ്യുന്ന പാകിസ്ഥാന് കനത്ത തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍.

Latest