ജെഎന്‍യു കാമ്പസില്‍ അഴുകിയ മൃതദേഹം

Posted on: January 2, 2018 9:26 pm | Last updated: January 2, 2018 at 9:26 pm
SHARE

ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി കാമ്പസില്‍ ജീര്‍ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. സര്‍വകലാശാല കാമ്പസിനടുത്തുള്ള കാടിനുള്ളിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

കാട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് സര്‍വകലാശാലയിലെ സുരക്ഷാ ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്. ഇതേതുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയാണോ, അതോ പുറത്തു നിന്നുള്ള ആളാണോ എന്ന കാര്യം വ്യക്തമായിട്ടില്ല. ഫോറന്‍സിക് വിഗദ്ധര്‍ സ്ഥലത്തെത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ എന്ന് പോലീസ് അറിയിച്ചു.