Connect with us

National

ഒരു രാഷ്ട്രീയ വിപ്ലവമാണ് തമിഴ്‌നാടിന് ആവശ്യമെന്ന് രജനീകാന്ത്

Published

|

Last Updated

ചെന്നൈ: തമിഴ്‌നാട്ടില്‍ ഒരു രാഷ്ട്രീയ വിപ്ലവം തീര്‍ക്കാനാണ് തന്റെ പാര്‍ട്ടി നിലകൊള്ളുന്നതെന്ന് നടന്‍ രജനീകാന്ത്. പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച രജനികാന്ത് ചെന്നൈയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.

സ്വാതന്ത്ര്യസമരകാലം മുതല്‍ പല പ്രക്ഷോഭങ്ങളുടെയും മുന്‍പന്തിയില്‍ തമിഴ്‌നാടുണ്ടായിരുന്നു. ഇപ്പോള്‍ നമ്മുടെ സംസ്ഥാനത്ത് അത്തരത്തിലൊരു സാഹചര്യമാണെന്ന് രജനി പറഞ്ഞു. ഒരു രാഷ്ട്രീയ വിപ്ലവമാണ് ഇപ്പോള്‍ തമിഴ്‌നാട് ഇച്ഛിക്കുന്നത്. ഇത് സംഭവിക്കണം.

 

ദേശീയ തലത്തില്‍ ത്‌ന്നെ രജനിയുടെ രാഷ്ട്രീയ പ്രവേശനം വലിയ ചര്‍ച്ചയായിരിക്കുയാണ്. രജനി മണ്‍ഡ്രം എന്ന തന്റെ ഫാന്‍സ് അസോസിയേഷനെ ശക്തിപ്പെടുത്തിക്കൊണ്ടാണ് രജനിയുടെ രാഷ്ട്രീയ പ്രവേശം. അതിനാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ തമിഴകത്ത് രജനി ശ്രദ്ധാകേന്ദ്രമാകും

Latest