ജവാന്മാരുടെ മരണം; ‘പാക്കിസ്ഥാന്‍ മൂര്‍ദാബാദ്’ വിളിയുമായി ബിജെപി എംഎല്‍എമാര്‍ ലോക്‌സഭയില്‍

Posted on: January 2, 2018 9:02 pm | Last updated: January 3, 2018 at 9:23 am
SHARE

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ 5 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ‘പാക്കിസ്ഥാന്‍ മൂര്‍ദാബാദ്’ വിളികളുമായി എംപിമാര്‍ ലോക്‌സഭയില്‍. ജവാന്‍മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന സന്ദര്‍ഭത്തിലാണു ബിജെപി പ്രതിനിധികള്‍ ലോക്‌സഭയില്‍ പാക്കിസ്ഥാന്‍ മൂര്‍ദ്ദാബാദ് വിളികളുയര്‍ത്തിയത്. പുതുവര്‍ഷത്തലേന്നു നടന്ന ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച അഞ്ചു ജവാന്‍മാര്‍ക്കും സഭ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

 

ദിവസങ്ങള്‍ക്കു മുമ്പ് കുല്‍ഭൂഷണ്‍ ജാദവ് വിഷയത്തിലും ശിവസേന, ബിജെപി എംപിമാര്‍ ലോക്‌സഭയില്‍ പാക്ക് വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചിരുന്നു. ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ സിആര്‍പിഎഫ് ക്യാംപിനുനേരെ നടന്ന ചാവേര്‍ ആക്രമണത്തിലാണ് അഞ്ചു ജവാന്മാര്‍ വീരമൃത്യു വരിച്ചത്. മൂന്നു സൈനികര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.