സായിദ് വര്‍ഷം; ഭരണാധികാരികള്‍ ആശംസ കൈമാറി

Posted on: January 2, 2018 7:48 pm | Last updated: January 2, 2018 at 7:48 pm
SHARE
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും പുതുവത്സരാശംസ കൈമാറിയപ്പോള്‍

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും പുതുവത്സര ദിനത്തില്‍ മധ്യാഹ്‌ന വിരുന്നില്‍ പങ്കെടുത്തു. രാഷ്ട്ര പിതാവ് ശൈഖ് സായിദ് അല്‍ നഹ്യാന്റെ നൂറാം ജന്മ വര്‍ഷാചരണത്തോടനുബന്ധിച്ചു രാജ്യത്ത് സായിദ് വര്‍ഷം ആചരിക്കുന്നതിന്റെ നാന്ദി കുറിക്കുന്നതിനാണ് രാഷ്ട്ര നേതാക്കള്‍ ഒന്നിച്ചത്. ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, ദിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ശൈഖ് മുഹമ്മദ് ബിന്‍ റാശിദ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് എന്നിവര്‍ പരാസ്പരം യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ച സായിദ് വര്‍ഷത്തിന്റ ആശംസകള്‍ കൈമാറി. യു എ ഇയുടെ സഹിഷ്ണുതയും ശൈഖ് സായിദിന്റെ വികസന ദീര്‍ഘ വീക്ഷണങ്ങളും ആഗോള തലത്തില്‍ കൂടുതല്‍ പ്രതിഫലിപ്പിക്കുന്നതിനാണ് സായിദ് വര്‍ഷം ആചരിക്കുന്നത്. ഇരുവരും സായിദ് വര്‍ഷത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ അവലോകനവും രാജ്യതിന്റെ ചരിത്ര നേട്ടങ്ങളുടെ മികവും വിലയിരുത്തി.