Connect with us

Kerala

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ റെനി മ്യൂലന്‍സ്റ്റീന്‍ രാജിവെച്ചു

Published

|

Last Updated

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് മുഖ്യ പരിശീലകന്‍ റെനി മ്യുലന്‍സ്റ്റീന്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാണു രാജിക്കു കാരണം. 2017 ജൂലൈ 14നാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലക ചുമതല മ്യൂലന്‍സ്റ്റീന്‍ ഏറ്റെടുത്തത്.

നിലവിലെ ഐഎസ്എലില്‍ ഒരു ജയംമാത്രമായി, സീസണില്‍ വളരെ മോശം ഫോമില്‍ തുടരുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് മുഖ്യ പരിശീലകന്റെ പിന്മാറ്റം വലിയ ക്ഷീണമുണ്ടാകും. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിന്റെ സഹപരിശീലകനായിരുന്ന റെനി മ്യുലന്‍സ്റ്റിന്‍ ആന്‍സി, ഫുള്‍ഹാം, മകാബി ഹൈഫ എന്നീ ടീമുകളെ പരിശീലിപ്പിച്ച ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്‌