Connect with us

National

മഹാരാഷ്ട്രയില്‍ ദളിത്- മറാത്ത വിഭാഗങ്ങള്‍ ഏറ്റുമുട്ടി; ബുധനാഴ്ച്ച ബന്ദ്

Published

|

Last Updated

പുനെ: മഹാരാഷ്ട്രയിലെ പുനെയില്‍ ദലിത് റാലിക്ക് നേരെയുണ്ടായ ആക്രമത്തിനെ തുടര്‍ന്ന് ദലിത്-മറാത്ത വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. കനത്ത സംഘര്‍ഷമാണ് പ്രദേശത്ത് നടക്കുന്നത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നൂറിലധികം വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ അടിച്ച് തകര്‍ത്തു. അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച് വിവിധ നാളെ സംസ്ഥാന വ്യാപകമായി ബന്ദ് ആചരിക്കാന്‍ വിവിധ സംഘടനാ പ്രതിനിധികള്‍ തീരുമാനിച്ചു.

സംഘര്‍ഷത്തെ കുറിച്ചന്വേഷിച്ചിക്കാന്‍ ഹൈകോടതി സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു.

കഴിഞ്ഞ ദിവസം പുനെയിലെ ഭീമ കൊറിഗോണ്‍ ഗ്രാമത്തില്‍ കൊറെഗോണ്‍ യുദ്ധത്തിന്‍െ 200ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന പ്രകടനം യുദ്ധ സ്മാരകത്തിനടുത്തേക്ക് പോകുമ്പോള്‍ ദലിതര്‍ക്ക് നേരെ സവര്‍ണ വിഭാഗം ആക്രമം അഴിച്ചുവിടുകയായിരുന്നു.ഇവര്‍ റാലിക്ക് നേരെ കല്ലെറിയുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. 28 വയസ്സുകാരനായ രാഹുല്‍ ഫതങ്കലെയാണ് ഇതില്‍ കൊല്ലപ്പെട്ടത്. അക്രമത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

 

Latest