Connect with us

Malappuram

'ക്ലീന്‍ താനൂര്‍ ഗ്രീന്‍ താനൂര്‍' പദ്ധതിക്ക് തുടക്കമായി

Published

|

Last Updated

കല്‍പകഞ്ചേരി: മലപ്പുറം നെഹ്‌റു യുവ കേന്ദ്രയുടെയും താനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും യൂത്ത് ക്ലബുകളുടെയും സഹകരണത്തോടെ താനൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ നടക്കുന്ന “ഗ്രീന്‍ താനൂര്‍ ക്ലീന്‍ താനൂര്‍” പദ്ധതിക്ക് പൊന്മുണ്ടത്ത് പുതുവത്സര ദിനത്തില്‍ തുടക്കമായി. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് ബൈപ്പാസ് റോഡരികില്‍ പൂചെടിനട്ട് പദ്ധതി ഉദ്ഘാനം വി അബ്ദുര്‍റഹിമാന്‍ എം എല്‍ എ നിര്‍വഹിച്ചു.
യൂത്ത് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ താനൂര്‍ ബ്ലോക്കിലെ പ്രധാന കേന്ദ്രങ്ങളില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്ത് പ്രദേശങ്ങളില്‍ പൂന്തോട്ടം നിര്‍മിക്കുകയും പദ്ധതി പ്രകാരം മാസാവസാനങ്ങളില്‍ നല്ല രീതിയില്‍ പൂന്തോട്ടം നിര്‍മിക്കുകയും പരിപാലിക്കുകയും ചെയ്യുന്നവര്‍ക്ക് ഇതിന്റെ ഭാഗമായി പുരസ്‌കാരങ്ങള്‍ നല്‍കും.

പരിപാടിയുടെ പ്രചരണാര്‍ഥം ക്യാമ്പയിനോടനുബന്ധിച്ച് പഞ്ചായത്തുകളിലെ പൂന്തോട്ടങ്ങള്‍ക്ക് മുന്നില്‍ നിന്ന് സെല്‍ഫി എടുത്ത് ഫേസ്ബുക്കില്‍ ക്ലീന്‍ താനൂര്‍ ഗ്രീന്‍ താനൂര്‍ എന്ന ഹാഷ് ടാഗില്‍ പോസ്റ്റ് ചെയ്ത് ഏറ്റവും മികച്ച സെല്‍ഫിക്ക് പ്രൈസ് മണിയും നല്‍കും. പരിപാടിയുടെ ഭാഗമായി പൊന്‍മുണ്ടം യൂത്ത് വിംഗ് ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, പൊന്മുണ്ടം വാട്‌സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിര്‍മിച്ച പൂന്തോട്ടമാണ് ബ്ലോക്ക് തല ഉദ്ഘടനത്തിന് തിരഞ്ഞെടുത്തത്.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ എം ബാപ്പു ഹാജി അധ്യക്ഷത വഹിച്ചു.
നെഹ്‌റു യുവ കേന്ദ്ര ജില്ലാ കോ- ഓഡിനേറ്റര്‍ കെ കുഞ്ഞമ്മദ്, പൊന്‍മുണ്ടം പഞ്ചായത്ത് പ്രസിഡന്റ് സുബൈര്‍ ഏളയോത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കുണ്ടില്‍ ഹാജറ,സീനത്ത് തേറമ്പത്ത് കല്‍പകഞ്ചേരി എസ് ഐ. മഞ്ജിത് ലാല്‍ പിഎസ്, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ദിനേശ്, പഞ്ചായത്തംഗങ്ങളായ ഗഫൂര്‍ അമ്പിളി, പി കെ ഹൈദ്രോസ് മാസ്റ്റര്‍, ജാബിര്‍ പി കെ,ഗഫൂര്‍ തിരുനിലത്ത്, സി കെ മന്‍സൂര്‍അലി, പൊന്‍മുണ്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനധ്യാപിക എം പി ലൈല, കുണ്ടില്‍ മുഹമ്മദ് കുട്ടി, എ സി റമീസ്, കെ അയൂബ്, ബേബി പ്രസംഗിച്ചു.
നാഷണല്‍ യൂത്ത് വളണ്ടിയര്‍ സക്കീര്‍ പൊന്മുണ്ടം സ്വാഗതവും ഉവൈസ് നന്ദിയും പറഞ്ഞു.