Connect with us

Kerala

താന്‍ എന്‍സിപിയിലേക്ക് പോകുന്നുവെന്ന വാര്‍ത്ത ശുദ്ധ കളവാണെന്ന് ആര്‍ ബാലകൃഷ്ണപിള്ള

Published

|

Last Updated

തിരുവനന്തപുരം: താന്‍ എന്‍സിപിയിലേക്ക് പോകുന്നുവെന്ന വാര്‍ത്ത ശുദ്ധ കളവാണെന്ന് കോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള. ജനുവരി ആറിന് ശരത്പവാറിനെ കാണാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രിസ്ഥാനം വേണമെന്ന് എന്‍സിപിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ബാലകൃഷ്ണപ്പിള്ള പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, കേരള കോണ്‍ഗ്രസ് (ബി) യെ ഇടതുമുന്നണിയുടെ ഘടകകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബാലകൃഷ്ണപ്പിള്ള വ്യക്തമാക്കി. അധികം വൈകാതെ ഇടതുമുന്നണിയില്‍ എടുക്കുമെന്നാണ് പ്രതീക്ഷ. കെഎം മാണിയെ ഇടതുമുന്നണിയില്‍ എടുക്കുമെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest