Connect with us

Kerala

സഭയുടെ ഭൂമി കച്ചവടത്തെ പരിഹസിച്ചു ജേക്കബ് തോമസ്

Published

|

Last Updated

തിരുവനന്തപുരം: സഭയുടെ ഭൂമി കച്ചവടത്തെ പരിഹസിച്ചു ജേക്കബ് തോമസ് ഐപിഎസ്. കുറഞ്ഞ തുകക്ക് കോടികളുടെ ഭൂമി വിറ്റതില്‍ ജേക്കബ് തോമസ് കര്‍ശനമായി വിമര്‍ശിച്ചു. ഫേസ്ബുക്കിലാണ് ജേക്കബ് തോമസ് വിമര്‍ശനം ഉയര്‍ത്തിയത്.

നേരത്തെ പരസ്യമായി നിലപാട് വിശദീകരിച്ച് എറണാകുളം അങ്കമാലി അതിരൂപത രംഗത്തെത്തിയിരുന്നു. സഭാ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് മാര്‍പ്പാപ്പക്ക് സമര്‍പ്പിച്ചശേഷം ആവശ്യമെങ്കില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ റോമില്‍ നിന്ന് നേരിട്ട് അന്വേഷണം നടത്തുമെന്നും എറണാകുളം അങ്കമാലി അതിരൂപത വക്താവ്, ഫാദര്‍ പോള്‍ കരേടന്‍ പറഞ്ഞു.

കടം തീര്‍ക്കാന്‍ ഭൂമി വില്‍ക്കാമെന്നുളളത് പൊതു തീരുമാനമാണ്. മുഴുവന്‍ ഭൂമിയും ഒരാള്‍ക്കുതന്നെ വില്‍ക്കാനായിരുന്നു ധാരണ. ഇത് തെറ്റിച്ച് 36 പേര്‍ക്ക് മുറിച്ച് വിറ്റത് സഭയുടെ തീരുമാനമല്ല. സഭാ സമിതികള്‍ അറിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ അബദ്ധംപറ്റിയെന്നാണ് ഭൂമി വില്‍പ്പനയെക്കുറിച്ച് സിറോമലബാര്‍ സഭാ എറണാകുളം അങ്കമാലി അതിരൂപതയുടെ ഔദ്യോഗിക നിലപാട്. കാനോനിക നിയമങ്ങള്‍ തെറ്റിച്ചു എന്നത് ശരിയാണ്. ഉത്തരവാദികളായവര്‍ക്കെതിരെ സഭാ നിയമങ്ങള്‍ അനുസരിച്ചുളള അന്വേഷണവും നടപടിയും ഉണ്ടാകും.