ജെഡിയു മുന്നണി വിടേണ്ട സാഹചര്യം ഇപ്പോഴില്ല: ഉമ്മന്‍ചാണ്ടി

Posted on: January 2, 2018 12:19 pm | Last updated: January 2, 2018 at 6:41 pm
SHARE

കോട്ടയം: ജെഡിയു മുന്നണി വിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും മുന്നണി വിടുമെന്ന് പ്രതീക്ഷയില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുന്നണി വിടില്ലെന്ന് ചര്‍ച്ചയില്‍ ജെഡിയു നേതാക്കള്‍ പറഞ്ഞതായും ഉമ്മന്‍ചാണ്ടി പറഞ്ഞു.

മുന്നണി മാറ്റം സംബന്ധിച്ച് ജെഡിയുവിന്റെ അന്തിമ തീരുമാനം ഈ മാസം 12ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. രാജ്യസഭാ എംപി സ്ഥാനം എം.പി വീരേന്ദ്രകുമാര്‍ രാജിവെച്ച സാഹചര്യത്തില്‍ യുഡിഎഫ് മുന്നണി വിടുന്നത് വൈകിക്കേണ്ടെന്ന വാദമാണ് പാര്‍ട്ടിയില്‍ ചില നേതാക്കള്‍ ഉന്നയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here