Connect with us

Eranakulam

ഫിലിപ്പൈന്‍സ് യുവതിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

Published

|

Last Updated

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് കൊക്കെയ്‌നുമായി ഫിലിപ്പൈന്‍സ് യുവതിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. ബ്രസീലില്‍ നിന്നാണ് ഇവര്‍ കൊക്കെയ്ന്‍ എത്തിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.

കൊച്ചിയിലെ ഒരു ആഡംബര ഹോട്ടലില്‍ ഇവര്‍ക്ക് വേണ്ടി മുറി ബുക്ക് ചെയ്തിരുന്നു. ഇവിടെ കൊക്കെയ്ന്‍ എത്തിക്കാനായിരുന്നു യുവതിക്ക് ലഭിച്ചിരുന്ന നിര്‍േേദശം. ഇതിന്റെ അടിസ്ഥാനത്തിലെ കൊച്ചിയിലെ ഹോട്ടലില്‍ പോലീസ് പരിശോധന നടത്തി.

മുന്‍പ് മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായവരില്‍ നിന്നാണ് കൊക്കെയ്‌നുമായി ഫിലിപ്പൈന്‍സ് യുവതി വരുന്നുണ്ടെന്ന വിവരം പോലീസിന് ലഭിച്ചത്.

തിങ്കളാഴ്ചയാണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 25 കോടി രൂപയുടെ മയക്കുമരുന്നുമായി ഫിലിപ്പൈന്‍സ് യുവതി ജൊഹന്ന (36) അറസ്റ്റിലായത്.