കടലാസ് പേനകള്‍ വിദ്യാഭ്യാസ മന്ത്രി ഇന്ന് ഏറ്റുവാങ്ങും

Posted on: January 2, 2018 10:06 am | Last updated: January 2, 2018 at 10:06 am
SHARE

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന്റെ പ്രോഗ്രാം കമ്മിറ്റിക്കുവേണ്ടി തൃശൂര്‍ ഈസ്റ്റ് ഉപജില്ലയിലെ കുട്ടികളും അധ്യാപകരും ചേര്‍ന്ന് നിര്‍മിച്ച കടലാസ് പേനകള്‍ ഇന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഏറ്റുവാങ്ങും.

ഉച്ചക്ക് 12ന് തൃശൂര്‍ ഗവ. മോഡല്‍ ഗേള്‍സ് സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മുരളി പെരുനെല്ലി എം എല്‍ എ അധ്യക്ഷത വഹിക്കും.