Connect with us

National

മെഡിക്കല്‍ കമ്മീഷന്‍ ബില്‍: ഡോക്ടര്‍മാര്‍ പണിമുടക്കില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ.) രാജ്യവ്യാപകമായി മെഡിക്കല്‍ ബന്ദ് നടത്തുന്നു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ജനവിരുദ്ധമാണെന്ന് ആരോപിച്ചാണ് ബന്ദ്. കേരളത്തിലും ബന്ദുണ്ടാകുമെന്ന് ഐ.എം.എ. സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.

അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങളും ഗുരുതര പരിചരണ സേവനങ്ങളും ഒഴികെ എല്ലാ ആശുപത്രി സേവനങ്ങളും നിര്‍ത്തിവെക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ. ഉമ്മറും സെക്രട്ടറി ഡോ. എന്‍. സുല്‍ഫിയും പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുമണിക്കൂര്‍ ഒ.പി. ബഹിഷ്‌ക്കും.

മെഡിക്കല്‍ സീറ്റുകളിലെ ഫീസ് നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിന്റെ അധികാരം കുറയ്ക്കുന്ന വ്യവസ്ഥയാണ് ബില്ലില്‍ പ്രധാനമായും എതിര്‍ക്കുന്നത്. 40 ശതമാനം സീറ്റിലേ സര്‍ക്കാരിന് ഫീസ് നിയന്ത്രണം ഏര്‍പ്പെടുത്താനാകൂ. പണമുണ്ടെങ്കില്‍ മാര്‍ക്ക് വേണ്ടെന്ന സ്ഥിതിയുണ്ടാക്കുന്ന ഈ വ്യവസ്ഥ ഭേദഗതി ചെയ്യണമെന്നതാണ് ഐ.എം.എ.യുടെ ആവശ്യം.ബില്ലിലെ വിവാദവ്യവസ്ഥകളെ കുറിച്ചുള്ള ആശങ്കകള്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയെ ഐ.എം.എ. അറിയിച്ചിട്ടുണ്ട്.

Latest