Connect with us

National

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഇനി 13 ഭാഷകളില്‍ ലഭ്യമാകും

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് കൂടുതല്‍ ഭാഷകളില്‍ ലഭ്യമാകും. 13 ഭാഷകളിലാണ് ഇനി മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ലഭിക്കുക. ഇന്നാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ അസമീസ്, മണിപ്പൂരി പതിപ്പുകള്‍ പ്രകാശനം ചെയ്തത്.

ഇതോടെ അസമീസ്, ബംഗാളി, ഗുജറാത്തി, കന്നട, മലയാളം, മണിപ്പൂരി, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക് എന്ന 11 പ്രാദേശിക ഭാഷകളിലാണ് ഇനി മുതല്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ലഭിക്കൂക. ഇതു കൂടാതെ ഇംഗ്ലീഷിലും, ഹിന്ദിയിലും വെബ്‌സൈറ്റ് ലഭിക്കൂം. ജനങ്ങളുമായി അവരുടെ ഭാഷകളില്‍ തന്നെ ആശയവിനിമയം നടത്തുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.

Latest