25 കോടിയുടെ കൊക്കൈനുമായി കൊച്ചിയില്‍ യുവതി പിടിയിലായി

Posted on: January 1, 2018 9:53 pm | Last updated: January 2, 2018 at 11:00 am
SHARE

കൊച്ചി: നെടുമ്പാശേരി എയര്‍പോര്‍ട്ട് വഴി കടത്താന്‍ ശ്രമിച്ച വന്‍ ലഹരിശേഖരം പിടികൂടി. 25 കോടി വിലമതിക്കുന്ന കൊക്കെയ്‌നുമായി ഫിലിപ്പീന്‍സ് സ്വദേശിയായ യുവതിയാണ് പിടിയിലായത്. ഇവരുടെ ബാഗില്‍നിന്ന നാലേമുക്കാല്‍ കിലോ ലഹരിമരുന്ന്് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗം പിടികൂടി.

മസ്‌കത്തില്‍ നിന്നെത്തിയ ജോന്നാ ദെടോറ എന്ന യുവതിയുടെ പക്കലാണ് വന്‍ കൊക്കെയ്ന്‍ ശേഖരം കണ്ടെത്തിയത്. ലഹരിമരുന്ന് കൊച്ചിയില്‍ എത്തിക്കാനാണ് ഇവര്‍ക്ക് കിട്ടിയിരുന്ന നിര്‍ദേശം.

ആര്‍ക്കാണ് ഇത് എത്തിക്കാന്‍ ശ്രമിച്ചതെന്ന് വ്യക്തമായിട്ടില്ല. ബ്രസീലിലെ സാവോപോളയില്‍ നിന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലൂടെ യാത്ര ചെയ്താണ് യുവതി ഇവിടെ എത്തിയത്. യുവതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്.