ബോണ്ട് സമ്പ്രദായത്തില്‍ ഇളവ് വരുത്തും; ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

Posted on: January 1, 2018 9:34 pm | Last updated: January 2, 2018 at 11:00 am
SHARE

തിരുവനന്തപുരം: ബോണ്ട് സമ്പ്രദായത്തില്‍ ഇളവ് വരുത്താമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതോടെ സര്‍ക്കാര്‍ മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു.

സമരം തുടരുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ജനങ്ങളുടെ ജീവന്‍ വച്ചാണെ് നിങ്ങള്‍ പണിമുടക്കുന്നതെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പഠനം പൂര്‍ത്തിയാക്കുന്നതിലടക്കം ബുദ്ധിമുട്ട് നേരിടേണ്ടിവരുമെന്നു പറഞ്ഞ മന്ത്രി, ജോലിക്കു ഹാജരാകാത്തവരുടെ എണ്ണമെടുക്കാന്‍ നിര്‍ദേശം നല്‍കി. സമരത്തിനു പിന്നില്‍ സ്ഥാപിത താല്‍പ്പര്യക്കാരാണെന്ന് സംശയമുണ്ടെന്നും മന്ത്രി പറഞ്ഞു.

പെന്‍ഷന്‍ പ്രായവര്‍ധന പിന്‍വലിക്കുക, ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കുക തുടങ്ങിയവയായിരുന്നു ഡോക്ടര്‍മാരുടെ മുഖ്യ നിബന്ധനകള്‍.