പുതിയ വിദേശകാര്യ സെക്രട്ടറിയായി വിജയ് കേശവ് ഗോഖലയെ നിയമിച്ചു

Posted on: January 1, 2018 9:15 pm | Last updated: January 1, 2018 at 9:15 pm

ന്യൂഡല്‍ഹി: പുതിയ വിദേശകാര്യ സെക്രട്ടറിയായി വിജയ് കേശവ് ഗോഖലയെ നിയമിച്ചു. വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ ഈ മാസം അവസാനം വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. നിലവില്‍ ചൈനയിലെ ഇന്ത്യന്‍ സ്ഥാനപതിയാണ് ഗോഖലെ.

1981 ബാച്ചിലെ ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. നേരത്തെ വിദേശകാര്യ വകുപ്പില്‍ എക്കണോമിക്‌സ് റിലേഷന്‍സ് സെക്രട്ടറിയായി സേവനം അനുഷ്ടിച്ചിരുന്നു.