Connect with us

Gulf

റോഹിംഗ്യന്‍ കുട്ടികള്‍ക്ക് ഖത്വര്‍ ചാരിറ്റി സഹായം

Published

|

Last Updated

ദോഹ: റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ കുട്ടികളെ സഹായിക്കാനായി പുതിയ ചാരിറ്റി ബസാറുമായി ഖത്വര്‍ ചാരിറ്റി. “ദ ബെസ്റ്റ് ഓഫ് ഔര്‍ കിഡ്സ്” എന്ന ആശയത്തിലാണ് പുതിയ ബസാറിന് ആസ്പയര്‍ സോണ്‍ പാര്‍ക്കില്‍ തുടക്കം കുറിച്ചത്. രാജ്യത്തെ കുട്ടികള്‍ നിര്‍മിച്ച കളിപ്പാട്ടങ്ങളാണ് ബസാറില്‍ വില്‍പ്പനക്കായി വെച്ചത്.

ബംഗ്ലാദേശിലേയും മ്യാന്‍മറിലേയും റോഹിംഗ്യന്‍ കുട്ടികള്‍ക്ക് സഹായം നല്‍കുകയാണ് ബസാറിലൂടെ ഉദ്ദേശിക്കുന്നത്. വിനോദ, വിജ്ഞാന, കായിക പരിപാടികളും ബസാറിന്റെ ഭാഗമായി നടത്തി. നിരവധി മാധ്യമ പ്രവര്‍ത്തകരും കവികളും കായിക താരങ്ങളും ബസാറില്‍ പങ്കെടുത്തു. റോഹിംഗ്യന്‍ കുട്ടികള്‍ക്ക് അഭയാര്‍ഥി ക്യാംപുകളില്‍ നേരിടേണ്ടി വരുന്ന കടുത്ത ദുരിതങ്ങളെക്കുറിച്ച് രാജ്യത്തെ കുട്ടികളില്‍ ബോധവത്കരണം നടത്തുന്നതിനാണ് വിനോദ, വിജ്ഞാന പരിപാടികള്‍ സംഘടിപ്പിച്ചത്.

 

Latest