ഹാഫിസ് സഈദിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ പാക് നീക്കം

Posted on: January 1, 2018 6:39 pm | Last updated: January 2, 2018 at 9:19 am
SHARE

ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാ അത്തുദ്ദഅവ നേതാവുമായി ഹാഫിസ് സയീദിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ പാക്കിസ്ഥാനില്‍ രഹസ്യനീക്കം. യുഎസിന്റെ സാമ്പത്തിക സഹായം മുടങ്ങാതിരിക്കാനാണ് പാക്കിസ്ഥാന്റെ അപ്രതീക്ഷിത നടപടിയെന്നറിയുന്നു.

വിവിധ പ്രവിശ്യ, ഫെഡറല്‍ സര്‍ക്കാരുകള്‍ക്ക് രഹസ്യ ഉത്തരവ് കൈമാറിയതായി വാര്‍ത്താ ഏജന്‍സി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 2017 ഡിസംബര്‍ 19നാണ് ഉത്തരവ് തയാറാക്കിയത്. യുഎസ് ഒരുകോടി ഡോളര്‍ തലയ്ക്കു വിലയിട്ടിരിക്കുന്ന ഭീകരനാണ് സയീദ്. ഭീകരതയുള്ള വളക്കൂറുള്ള മണ്ണായി പാക്കിസ്ഥാന്‍ മാറുന്നതിനെ യുഎസ് നിരന്തരമായി വിമര്‍ശിക്കാറുണ്ട്. നിലപാടുകളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ സാമ്പത്തിക സഹായം നിരോധിക്കുന്നത് അടക്കമുള്ള കടുത്ത നടപടികള്‍ ഏര്‍പ്പെടുത്തുമെന്നും യുഎസ് ഭീഷണി മുഴക്കിയിരുന്നു.

ആദ്യമായാണ് പാക്കിസ്ഥാന്‍ സയീദിന്റെ ഭീകരശൃംഖലയ്‌ക്കെതിരെ ഇത്രയും വിപുലമായ നടപടിയെടുക്കുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here