രാജ്യത്തിന് ഭരണാധികാരികളുടെ പുതുവത്സരാശംസ

Posted on: January 1, 2018 4:12 pm | Last updated: January 1, 2018 at 4:12 pm
SHARE

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം രാജ്യത്തെ ജനങ്ങള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്നു. യു എ ഇയുടെ പുരോഗതിക്കായി കഠിനാദ്ധ്വാനം നടത്തുന്ന ജനങ്ങള്‍ക്ക് 2017 അവസാനിക്കുന്ന ഘട്ടത്തില്‍ കൃതജ്ഞത അറിയിക്കുകയാണ്. രാജ്യത്തിന്റെ നേട്ടങ്ങള്‍, വെല്ലുവിളികള്‍, വിവിധ പദ്ധതികള്‍, സംരംഭങ്ങള്‍ എന്നിവയെ നേരിടുന്നതിനും പങ്കാളികളാകുന്നതിനും ജനങ്ങള്‍ നടത്തിയ ഇടപെടലുകളെ ശൈഖ് മുഹമ്മദ് പ്രശംസിച്ചു. രാജ്യ പുരോഗതിയില്‍ പങ്കാളികളായ എല്ലാ സഹോദരി സഹോദരന്മാര്‍ക്കും കൃതജ്ഞത അറിയിക്കുന്നു എന്നായിരുന്നു ശൈഖ് മുഹമ്മദിന്റെ ട്വിറ്ററിലുള്ള കുറിപ്പ്.

”എല്ലാവര്‍ക്കും പുതുവത്സരം നേരുന്നു. പുരോഗതിയുടെയും മികച്ച സേവനങ്ങള്‍ ഒരുക്കുന്നതിന്റെയും നാളുകള്‍ നിങ്ങള്‍ക്കേവര്‍ക്കും ഉണ്ടാകട്ടെ” ശൈഖ് മുഹമ്മദ് ആശംസിച്ചു.

സായിദ് വര്‍ഷമാചരിക്കുന്ന പുതുവര്‍ഷത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് അബുദാബി കിരീടാവകാശിയും യു എ ഇസായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും ആശംസകള്‍ നേര്‍ന്നു. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന് കീഴില്‍ രാജ്യം പുതിയ നേട്ടങ്ങള്‍ കൈവരിക്കുമെന്നും ജനറല്‍ ശൈഖ് മുഹമ്മദ് ആശംസാ സന്ദേശത്തില്‍ പറഞ്ഞു.