Connect with us

Gulf

സ്‌കൈപിന് നിയന്ത്രണം; പകരം പുതിയ ആപുകള്‍

Published

|

Last Updated

ദുബൈ: രാജ്യത്ത് ആഘോഷങ്ങള്‍ തകൃതിയാകുമ്പോള്‍ വിദൂരതയില്‍ കുടുംബങ്ങളെയും സുഹൃത്തുക്കളെയും സൗജന്യ ഇന്റര്‍നെറ്റ് കോളിംഗ് സംവിധാനമായ സ്‌കൈപ്പിലൂടെ ആശംസകളറിയിക്കാന്‍ കഴിയുന്നില്ലെന്ന പരാതികളുമായി യു എ ഇ നിവാസികള്‍. രാജ്യത്തെ ടെലിഫോണ്‍ റെഗുലേറ്ററി അതോറിറ്റിയുടെ നിയന്ത്രണ നടപടികളെ തുടര്‍ന്നാണ് സ്‌കൈപ് പ്രവര്‍ത്തന രഹിതമായതെന്ന് അധികൃതര്‍ അറിയിച്ചു. വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ (വോയ്പ്) സേവനത്തിനായി സ്‌കൈപ് രാജ്യത്ത് പ്രവര്‍ത്തനാനുമതി നേടാത്തതാണ് നിയന്ത്രണമേര്‍പ്പെടുത്താന്‍ കാരണമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, ഡു-ഇത്തിസലാത് വരിക്കാര്‍ക്ക് പ്രതിമാസം അമ്പത് ദിര്‍ഹം നിരക്കില്‍ മറ്റ് സംവിധാനങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ബോടിം, സി”മി എന്നീ പ്രത്യേക ആപുകള്‍ ഇതിനായി മൊബൈല്‍ ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കണം. ഇരു ടെലെഫോണ്‍ സേവന ദാതാക്കളുടെയും ഇന്റര്‍നെറ്റ് കോളിംഗ് പേക്കുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യുന്നതോടെ ആപുകള്‍ പ്രവര്‍ത്തന യോഗ്യമാകും. ലോകത്തിന്റെ എവിടേക്കും അനിയന്ത്രിത ശബ്ദ, വിഡിയോ കോളുകള്‍ ചെയ്യാമെന്നതാണ് ഈ ആപുകളുടെ സവിശേഷതയെന്ന് അധികൃതര്‍ വ്യക്തമാക്കി.