Connect with us

Kerala

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് കോടതിയിലേക്ക്

Published

|

Last Updated

കൊച്ചി: നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പ്രതി ദിലീപ് കോടതിയെ സമീപിക്കും. സുപ്രധാന മൊഴികളും രേഖകളും നല്‍കാതെ പോലീസ് ഒളിച്ചുകളിക്കുന്നുവെന്ന പരാതിയും കോടതിയില്‍ ഉന്നയിക്കും.

അന്വേഷണസംഘം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെ അപേക്ഷ നല്‍കി ദിലീപ് പകര്‍പ്പ് എടുത്തിരുന്നു. എന്നാല്‍, മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കിയിരുന്നില്ല.

ദൃശ്യങ്ങള്‍ അടക്കം തനിക്കെതിരായ തെളിവുകള്‍ പൂര്‍ണമായും ലഭിക്കണമെന്നാണ് പുതിയ ആവശ്യം. വിചാരണക്ക് മുന്നോടിയായി ഇവ ലഭിക്കാന്‍ എല്ലാ പ്രതികള്‍ക്കും അര്‍ഹതയുണ്ടെന്ന കാര്യം ചൂണ്ടിക്കാണിച്ചാകും കോടതിയെ സമീപിക്കുക.

Latest