മുനവ്വറലി തങ്ങളെയും റശീദലി തങ്ങളെയും ഇ കെ വിഭാഗം ബഹിഷ്‌കരിക്കും

Posted on: January 1, 2018 1:48 pm | Last updated: January 1, 2018 at 5:52 pm
SHARE
പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ മുജാഹിദ് സമ്മേളനത്തിൽ പ്രസ‌ംഗിക്കുന്നു.

തിരൂരങ്ങാടി: പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളെയും റശീദലി ശിഹാബ് തങ്ങളെയും ബഹിഷ്‌കരിക്കാന്‍ ഇ കെ വിഭാഗം ഒരുങ്ങുന്നു. ഇ കെ വിഭാഗത്തിന്റെ എതിര്‍പ്പ് വകവെക്കാതെ ഇവര്‍ രണ്ട് പേരും മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്തതാണ് ബഹിഷ്‌കരണത്തിന് കാരണം.
ബഹിഷ്‌കരണത്തിന്റെ ആദ്യപടിയായി സംഘടനയുടെയും സ്ഥാപനങ്ങളുടെയും ഒരു പരിപാടിയിലേക്കും ഇവരെ ക്ഷണിക്കരുതെന്ന നിര്‍ദേശം അണികള്‍ക്ക് കൈമാറും. അടുത്ത ആഴ്ച ഇ കെ വിഭാഗം പണ്ഡിത സഭചേര്‍ന്ന് അന്തിമ തീരുമാനം എടുക്കും.

അതേസമയം, പാണക്കാട് തങ്ങന്‍മാര്‍ ഇ കെ വിഭാഗത്തില്‍ നിന്ന് മാറി നില്‍ക്കണമെന്ന ആവശ്യം ലീഗില്‍ ശക്തിപ്പെട്ടിട്ടുണ്ട്. ലീഗിനെ മുള്‍മുനയില്‍ നിര്‍ത്തി കാര്യങ്ങള്‍ നേടിയെടുക്കുന്ന സ്വഭാവം ഇ കെ വിഭാഗം മുമ്പ് തന്നെ തുടങ്ങിയതാണെന്ന് ലീഗ് നേതാക്കള്‍ ഒരേസ്വരത്തില്‍ പറയുന്നു. ലീഗ് പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ ഇ കെ വിഭാഗം സമസ്തയുടെ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന് തന്നെ ലീഗിലെ ഉന്നത നേതാക്കള്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here