പണിമുടക്കുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി ശൈലജ

Posted on: January 1, 2018 1:29 pm | Last updated: January 1, 2018 at 8:24 pm
SHARE

തിരുവനന്തപുരം: ചര്‍ച്ചക്ക് ശേഷവും സമരം തുടരുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പഠനം പൂര്‍ത്തിയാക്കുന്നതിലടക്കം ബുദ്ധിമുട്ട് നേരിടേണ്ടിവരും. ആവശ്യങ്ങള്‍ അംഗീകരിച്ചശേഷമുള്ള സമരം അനുവദിക്കില്ല. പണിമുടക്കുന്നതു ജനങ്ങളുടെ ജീവന്‍ വച്ചാണ്. സമരത്തിനു പിന്നില്‍ സ്ഥാപിത താത്പര്യക്കാരാണെന്ന് സംശയമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ജോലിക്കു ഹാജരാകാത്തവരുടെ എണ്ണമെടുക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

പെന്‍ഷന്‍ പ്രായവര്‍ധന പിന്‍വലിക്കുക, ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍ മെഡിക്കല്‍, ദന്തല്‍ കോളജുകളിലെ പി ജി വിദ്യാര്‍ഥികളും ഹൗസ് സര്‍ജന്മാരും റസിഡന്റ് ഡോക്ടര്‍മാരുമാണ് അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്.

തുടര്‍ന്ന് ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ സമരം ഒത്തുതീര്‍പ്പായെന്ന് മന്ത്രി അറിയിച്ചിരുന്നു. സമരക്കാരുടെ പല ആവശ്യങ്ങളും മന്ത്രി അംഗീകരിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് ഉറപ്പൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് സമരം തുടരാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. സമരത്തില്‍നിന്ന് അത്യാഹിത വിഭാഗത്തെ ഒഴിവാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here