നടന്നത് ഭീകരാക്രമണം; തിരിച്ചടി നല്‍കും: രാജ്‌നാഥ് സിംഗ്

Posted on: January 1, 2018 1:12 pm | Last updated: January 1, 2018 at 3:06 pm
SHARE

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ഉണ്ടായത് ഭീകരാക്രമണമാണെന്നും കൊല്ലപ്പെട്ട സൈനികരുടെ ജീവന് ശ്രേഷ്ഠമായ അംഗീകാരം നല്‍കുമെന്നും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്.

രാജ്യം മുഴുവന്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തോടൊപ്പമുണ്ട്. ഭീകരരെ പരാജയപ്പെടുത്തിയ ധീര ജവാന്മാരെ ഓര്‍ത്ത് രാജ്യം അഭിമാനിക്കുന്നു. അവരുടെ രക്തസാക്ഷിത്വം വ്യര്‍ഥമാകില്ലെന്നും സൈനികരുടെ ജീവനു മറുപടി നല്‍കുമെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.

ഇന്നലെ ദക്ഷിണ കശമീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ മരിച്ചിരുന്നു. പിന്നാലെ പാംപോറില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലിലും അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു.