Connect with us

National

മുത്വലാഖ് ബില്ല് നാളെ രാജ്യസഭയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന മുസ്‌ലിം വനിതാ (വിവാഹ അവകാശ സംരക്ഷണ) ബില്ല് നാളെ രാജ്യസഭ പരിഗണിക്കും. ജനുവരി ഒന്നിന് ഇരു സഭകള്‍ക്കും അവധിയായതിനാലാണ് ബില്ല് അവതരണം നാളേക്ക് മാറ്റിയത്. ബില്ല് പാസ്സാക്കുന്നതുമായി ബന്ധപ്പെട്ട് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് തൃണമൂല്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.

ബില്ല് നേരത്തെ ലോക്‌സഭ പാസ്സാക്കിയിരുന്നു. രാജ്യസഭയില്‍ പാസ്സാകാതെ വന്നാല്‍ ഭേദഗതിക്കായി പാര്‍ലിമെന്ററി സമിതിക്ക് വിട്ടേക്കും. ഇതൊഴിവാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. മുത്വലാഖ് നിയമത്തോട് യോജിക്കുമ്പോള്‍ തന്നെ ബില്ലിലെ ചില വ്യവസ്ഥകള്‍ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതും മുത്വലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്നുവര്‍ഷം തടവ് ശിക്ഷ ശിപാര്‍ശ ചെയ്യുന്നതുമാണ് ബില്ല്.