Connect with us

International

യുഎസിന് ഉത്തരകൊറിയയുടെ ഭീഷണി; അണ്വായുധങ്ങളുടെ ബട്ടന്‍ തന്റെ കൈവശമെന്ന് കിം ജോങ് ഉന്‍

Published

|

Last Updated

സോള്‍: അണ്വായുധങ്ങളുടെ ബട്ടന്‍ തന്റെ മേശയിലാണുള്ളതെന്ന കാര്യം യുഎസ് മനസ്സിലാക്കണമെന്ന് ഉത്തരകൊറിയന്‍ പരമാധികാരി കിം ജോങ് ഉന്‍. പുതുവര്‍ഷത്തോടനുബന്ധിച്ച് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കിം.

യുഎസിനെ തകര്‍ക്കാന്‍ സാധിക്കുന്ന അണ്വായുധങ്ങളാണ് തങ്ങളുടെ കൈവശമുള്ളത്. ഇത് ഭീഷണിയല്ല, യാഥാര്‍ഥ്യമാണ്. ഇക്കാര്യം യുഎസിന് അറിയാം. അതിനാല്‍ അവര്‍ ഒരിക്കലും ഉത്തരകൊറി്‌ക്കെതിരെ യുദ്ധത്തിന് തയാറാകില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം സമധാനമാണ് ആഗ്രഹിക്കുന്നത്. രാജ്യത്തിന് ഭീഷണിയുണ്ടായാല്‍ മാത്രമേ അണ്വായുധങ്ങള്‍ ഉപയോഗിക്കുകയുള്ളുവെന്നും കിം ജോംഗ് ഉന്‍ കൂട്ടിച്ചേര്‍ത്തു.

Latest