പുതുവത്സരാഘോഷത്തിനിടെ സംഘര്‍ഷം; യുവാവ് വെട്ടേറ്റ് മരിച്ചു

Posted on: January 1, 2018 9:49 am | Last updated: January 1, 2018 at 12:22 pm
SHARE

തിരുവനന്തപുരം: ബാലരാമപുരത്ത് പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ വെട്ടേറ്റ് യുവാവ് മരിച്ചു. മാറാനെല്ലൂര്‍ സ്വദേശി അരുണ്‍ ജിത്താണ് മരിച്ചത്.

ബാലരാമപുരം ശാന്തിപുരം കോളനിയില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഘര്‍ഷമുണ്ടായത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലായിരുന്നു സംഘര്‍ഷമെന്നാണ് സൂചന.

അരുണ്‍ ജിത്തിനൊപ്പമുണ്ടായിരുന്ന അനീഷ് എന്നയാള്‍ക്ക് വെട്ടേറ്റിട്ടുണ്ട്. ഇയാളെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിഐയെ അക്രമിച്ചതടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയാണ് അരുണ്‍ ജിത്ത്.