Connect with us

Kerala

മെഡിക്കല്‍ കോളജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം തുടരും

Published

|

Last Updated

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായ വര്‍ധനക്കെതിരെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം തുടരും. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പുകളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.അത്യാഹിത വിഭാഗത്തെ സമരത്തില്‍ നിന്നൊഴിവാക്കുമെങ്കിലും ഒ പിയിലും വാര്‍ഡിലും ഡ്യൂട്ടിക്ക് കയറില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ജോലി ലഭിക്കില്ലെന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ ആശങ്കകള്‍ പരിഗണിച്ച് കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുമെന്നും നിയമനങ്ങള്‍ വേഗത്തിലാക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍, വ്യക്തമായ ഉറപ്പ് ലഭിക്കാത്ത സാഹചര്യത്തില്‍ സമരം തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 60ല്‍ നിന്ന് 62ഉം ആരോഗ്യ മേഖലയില്‍ 56ല്‍ നിന്ന് അറുപതാക്കിയുമാണ് ഉയര്‍ത്തുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍, ദന്തല്‍ കോളജുകളിലെ പി ജി വിദ്യാര്‍ഥികളും ഹൗസ് സര്‍ജന്മാരും റസിഡന്റ് ഡോക്ടര്‍മാരുമാണ് അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്.

Latest