കേരള മുസ്‌ലിംകള്‍ രാജ്യത്തിന് മാതൃക: ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍

ബാക് ടു മര്‍കസ് സമാപിച്ചു
Posted on: January 1, 2018 9:12 am | Last updated: January 4, 2018 at 5:39 pm
SHARE
മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി പൂര്‍വ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ബാക് ടു മര്‍കസ് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സയ്യിദ് ഖൈറുല്‍ ഹസന്‍ ഉദ്ഘാടനം ചെയ്യുന്നു

കാരന്തൂര്‍: കേരള മുസ്‌ലിംകളുടെ വിദ്യാഭ്യാസ ശാക്തീകരണ സംരംഭങ്ങള്‍ രാജ്യത്തിന് മാതൃകയാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സയ്യിദ് ഖൈറുല്‍ ഹസന്‍ അഭിപ്രായപ്പെട്ടു. മര്‍കസില്‍ സംഘടിപ്പിച്ച പൂര്‍വ വിദ്യാര്‍ഥി സംഗമം ബാക് ടു മര്‍കസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമാധാനവും ശാന്തിയുമാണ് ഇസ്്‌ലാം വിഭാവനം ചെയ്യുന്നത്. മര്‍കസ് പോലുള്ള സ്ഥാപനങ്ങള്‍ ഇസ്്‌ലാമിന്റെ യഥാര്‍ഥമായ മൂല്യങ്ങളിലൂടെ സമൂഹത്തെ നയിക്കുന്ന ദൗത്യം നിര്‍വഹിക്കുന്നു. ജറുസലേമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചതിലൂടെ ഇസ്്‌ലാമിക വിശ്വാസത്തെ വ്രണപ്പെടുത്താനും മധ്യേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാക്കാനുമാണ് അമേരിക്കയും ഇസ്‌റാഈലും ശ്രമിക്കുന്നത്. ഇന്ത്യയുടെ നിലപാട് ഫലസ്തീനും നീതിക്കുമൊപ്പമാണ്. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി നിരവധി സ്‌കീമുകളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. അലുംനി പുറത്തിറക്കിയ സപ്ലിമെന്റ് സി മുഹമ്മദ് ഫൈസി പ്രകാശനം ചെയ്തു. പരിപാടിയുടെ ഭാഗമായി അലുംനി ഗ്ലോബല്‍ അസംബ്ലി, ബാച്ച്തല സംഗമങ്ങള്‍ നടന്നു.
അബ്ദുര്‍റഹ്്മാന്‍ എടക്കുനി ആമുഖ പ്രഭാഷണം നടത്തി. ദേശീയ മൈനോരിറ്റി കമ്മീഷന്‍ അംഗം അഡ്വ.നൗശാദ്, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, ഹബീബ് കോയ, പി സി ഇബ്‌റാഹിം മാസ്റ്റര്‍, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, സയ്യിദ് സ്വാലിഹ് തുറാബ് തങ്ങള്‍, ഡോ. അബ്ബാസ് പനക്കല്‍, ഡോ. അബൂബക്കര്‍ പത്തംകുളം, സി കെ മുഹമ്മദ് ഇരിങ്ങണ്ണൂര്‍, ഉനൈസ് മുഹമ്മദ്, പി മുഹമ്മദ്, ഖാലിദ്, നിയാസ് ചോല, ഫൈസല്‍ കല്‍പ്പക, സ്വാദിഖ് കല്‍പള്ളി, സലാം കോളിക്കല്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here