Connect with us

Malappuram

നെല്‍ കൃഷി ഉണങ്ങുന്നു; കര്‍ഷകര്‍ ആശങ്കയില്‍

Published

|

Last Updated

കാളികാവ്: വേനല്‍ എത്തുംമുമ്പേ നെല്‍പാടങ്ങള്‍ വരണ്ടുണങ്ങാന്‍ തുടങ്ങി. ചോക്കാട് വണ്ടൂ ര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയിലെ കൂരിപ്പൊയില്‍, പനമ്പൊയില്‍ മേഖലയിലാണ് നെ ല്‍പാടങ്ങള്‍ ഉണക്കം പിടിച്ച് തുടങ്ങിയിരിക്കുന്നത്. കൃഷി നഷ്ട വും വെള്ളം കിട്ടാത്തതും കാരണം പ്രദേശത്ത് നെല്‍ കൃഷി നടത്തുന്നവര്‍ കുറച്ചുപേര്‍ മാത്രമേയുള്ളൂ.

പനമ്പൊയിലില്‍ ഇ ടി ഹൈദ്രുവും കുടുംബവുമാണ് ഇപ്പോള്‍ പനമ്പൊയില്‍ മേഖലയില്‍ അവശേഷിക്കുന്ന നെല്‍കര്‍ഷകര്‍. കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാറിന്റെ പ്രത്യേക ഫണ്ട് ഉപയോഗിച്ച് വിശാലമായ കുളം നിര്‍മിച്ചിട്ടുണ്ട്. ഇതില്‍ ഇപ്പോള്‍ സമൃദ്ധമായി വെള്ളമുണ്ട്. പഞ്ചായത്ത് സ്ഥലത്താണ് കുളം നിര്‍മിച്ചത്. എന്നാല്‍ വെള്ളം പമ്പ് ചെയ്യുന്നതിന് സംവിധാനം ഒരുക്കിയില്ല. അതോടെ കുളത്തി ല്‍ നിന്ന് വലിയ ജെറ്റ് മോട്ടോര്‍ വാടകക്ക് എടുത്ത് ഉപയോഗിച്ചാണ് നെല്ല് കൃഷി സംരക്ഷിക്കുന്നത്. ഇതിന് ഭീമമായ സംഖ്യ നല്‍കേണ്ടിവരുന്നുണ്ട്. സമൃദ്ധമായി നിറഞ്ഞ് നില്‍ക്കുന്ന വെള്ളം കര്‍ഷകര്‍ക്ക് പ്രയോജനപ്പെടണമെങ്കില്‍ പമ്പ് ഹൗസ് സ്ഥാപിച്ച് മോട്ടോര്‍ സ്ഥാപിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. കൂരിപ്പൊയില്‍ ചൂരീലെ പാടത്തും കര്‍ഷകര്‍ വെള്ളമില്ലാതെ പ്രതിസന്ധിയിലാണ്. കൃഷി വകുപ്പോ പഞ്ചായത്തുകളോ ഇടപെടല്‍ പ്രതീക്ഷിച്ചിരിക്കുകയാണ് കര്‍ഷകര്‍. കഴിഞ്ഞ വര്‍ഷം രണ്ടാംവിള നെല്ല് പൂര്‍ണമായി നശിച്ചിരുന്നു. ഇത്തവണ മഴ അധികം കിട്ടിയതിനാലാണ് കര്‍ഷകര്‍ രണ്ടാം വിള ഇറക്കിയത്. എന്നാല്‍ നെല്ല് കതിരിട്ട് തുടങ്ങിയതോടെയാണ് വെള്ള ക്ഷാമവും രൂക്ഷമാകാന്‍ തുടങ്ങിയത്.

 

 

Latest