ആര്‍കെ നഗറില്‍ യോഗ്യനായ സ്ഥാനാര്‍ത്ഥിയെ ജനം തിരഞ്ഞെടുത്തു: ദിനകരന്‍

Posted on: December 24, 2017 11:44 am | Last updated: December 24, 2017 at 7:03 pm
ടിടിവി ദിനകരൻ

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിനെതിരായ ജനവിധിയാണ് ആര്‍കെ നഗറിലേതെന്ന് അണ്ണാ ഡിഎംകെ വിമത സ്ഥാനാര്‍ഥി ടി.ടി.വി. ദിനകരന്‍. ഫലം പൂര്‍ണമായി പുറത്തുവന്നില്ലെങ്കിലും ലീഡ് നിലയില്‍ വ്യക്തമായ മുന്നേറ്റേത്തോടെയാണ് ദിനകരന്‍ കുതിക്കുന്നത്. അണ്ണാ ഡിഎംകെ സര്‍ക്കാരിനു മുന്നറിയിപ്പുമായി ദിനകരന്‍ രംഗത്തെത്തിയത്.ഇവിടുത്തെ ജനവിധി തനിക്ക് അനുകൂലമാണ്. ചിഹ്നമല്ല, യോഗ്യനായ സ്ഥാനാര്‍ഥിയെയാണ് ജനങ്ങള്‍ സ്വീകരിച്ചതെന്നും മധുര വിമാനത്താവളത്തില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ ദിനകരന്‍ അറിയിച്ചു

മൂന്നു മാസത്തിനുള്ളില്‍ എടപ്പാടി കെ. പളനിസാമി ഒ. പനീര്‍സെല്‍വം മന്ത്രിസഭ താഴെ വീഴും. തമിഴ്‌നാട്ടിലെ ജനങ്ങളുടെ മനസ്സാണ് ജനവിധിയില്‍നിന്നു വ്യക്തമാക്കുന്നത്. ജയലളിതയുടെ മണ്ഡലവും അവരുടെ പാരമ്പര്യവും മുന്നോട്ട് കൊണ്ട്‌പോകാന്‍ ഞാന്‍ ശ്രമിക്കുമെന്ന് ജനം വിശ്വസിക്കുന്നു. ദിനകരന്‍ പറഞ്ഞു