ഗവര്‍ണര്‍ക്കെതിരെ കുമ്മനം; തന്റേടം കാട്ടണം; ഇങ്ങനെ പോയാല്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെടും

Posted on: December 23, 2017 12:55 pm | Last updated: December 23, 2017 at 12:55 pm
SHARE

കണ്ണൂര്‍: സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടണമെന്നും പോലീസ് സിപിഎമ്മിന്റെ പക്ഷം ചേരുന്നുവെന്നും കുമ്മനം ആരോപിച്ചു.

അക്രമവും അരാജകത്വവും നടക്കുമ്പോള്‍ ഗവര്‍ണര്‍ വെറും കാഴ്ചക്കാരനാകരുത്. തന്റെ ചുമതല നിര്‍വഹിക്കാനുള്ള തന്റേടം ഗവര്‍ണര്‍ കാട്ടണം. ഈ സ്ഥിതി തുടര്‍ന്നാല്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെടും. ഗവര്‍ണറെ വീണ്ടും കാണുമെന്നും എന്നിട്ടും നീതി ലഭിച്ചില്ലെങ്കില്‍ തുടര്‍നടപടികള്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here