സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടി നല്‍കിയ ഹര്‍ജിയില്‍ മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

Posted on: December 19, 2017 12:50 pm | Last updated: December 19, 2017 at 6:47 pm

കൊച്ചി: സോളാര്‍ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഹൈക്കോടതിയുടെ വിമര്‍ശനം. കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയത് അനുചിതമെന്നും വിചാരണയ്ക്കുമുന്‍പ് എങ്ങനെ നിഗമനങ്ങളിലെത്താനാകുമെന്നും കോടതി ചോദിച്ചു. നേതാക്കളുടെ പ്രതിച്ഛായ മോശമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.

പരാമര്‍ശം റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ കോടതി വിമര്‍ശിച്ചത്. സരിതയുടെ കത്തിന്റെ ഉള്ളടക്കം ചര്‍ച്ചചെയ്യുന്നത് വിലക്കണമെന്ന് ഉമ്മന്‍ചാണ്ടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

സോളര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലേത് ആരോപണങ്ങള്‍ മാത്രമെന്ന് ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. സര്‍ക്കാരിന് നോട്ടീസ് അയക്കണമെന്ന് അദ്ദേഹം ആവശ്യംപ്പെട്ടു. കേസ് ഉച്ചകഴിഞ്ഞ് വീണ്ടും പരിഗണിക്കും.